saibaba

ന്യൂഡൽഹി: മാവോയിസ്റ്റ് കേസിൽ പ്രൊഫ. സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി നാഗ്പൂർ ബെഞ്ചിന്റെ വിധിക്കെതിരെ മഹാരാഷ്ട്ര സർക്കാർ അപ്പീൽ നൽകി. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി അവധി ദിനമായ ഇന്ന് രാവിലെ 11 മണിക്ക് പ്രത്യേക സിറ്റിംഗ് നടത്തും. ജസ്റ്റിസ് എം.ആർണ ഷാ, ജസ്റ്റിസ് ബേല എംണ ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്. ബോംബെ ഹൈക്കോടതി ഉത്തരവ് വന്നതിന് തൊട്ട് പിന്നാലെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഉത്തരവ് സ്റ്റേ ചെയ്യാനാകില്ലെന്ന് കോടതി വ്യക്തമാക്കി.