
ന്യൂഡൽഹി: 17ന് നടക്കുന്ന കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അടക്കം 46 വോട്ടർമാർ ഭാരത് ജോഡോ ക്യാമ്പിൽ തയ്യാറാക്കുന്ന ബൂത്തിലാകും വോട്ടു ചെയ്യുക. കേരളത്തിൽ നിന്ന് ഇതിൽ കെ.പി.സി.സി അംഗവും അസംഘടിത തൊഴിലാളി കോൺഗ്രസ് ദേശീയ കോ-ഓർഡിനേറ്ററുമായ അഡ്വ. അനിൽ ബോസ് മാത്രമാണുള്ളത്. കേരളത്തിൽ നിന്ന് യാത്രയിലുണ്ടെങ്കിലും സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഡൽഹിയിലും, ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ കേരളത്തിലുമാണ് വോട്ടു ചെയ്യുന്നത്.
46ൽ രാഹുൽ അടക്കം 15 പേർ ഉത്തർപ്രദേശിൽ നിന്നുള്ള പ്രതിനിധികളാണ്. കൂടുതൽ പ്രതിനിധികളുള്ളതും ഇവിടെ നിന്നാണ്. മുതിർന്ന നേതാവ് ദിഗ്‌വിജയ് സിംഗ്, യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ബി.വി. ശ്രീനിവാസ്, വക്താവ് പവൻ ഖേര തുടങ്ങിയവരും ഭാരത് ജോഡോ യാത്രാ ക്യാമ്പിൽ വോട്ടു ചെയ്യും.