
ന്യൂഡൽഹി:ഡൽഹി സർവ്വകലാശാലയുടെ പ്രവേശന മാനദണ്ഡങ്ങൾക്കെതാരായ സെന്റ് സ്റ്റീഫൻസ് കോളേജിന്റെ ഹർജിയിൽ വാദം കേൾക്കുന്നതിൽ നിന്ന് സുപ്രീം കോടതി ജസ്റ്റിസ് കെ.എം ജോസഫ് പിന്മാറി. സ്വയം ഒഴിയാനുള്ള തീരുമാനം തന്റെ മതം കാരണമല്ലെന്നും അഭിഭാഷകനെന്ന നിലയിൽ താൻ സ്വീകരിച്ച നിലപാട് കേസിൽ മുൻവിധിയാകുമെന്ന ആശങ്കയിൽ നിന്നാണെന്നും ജസ്റ്റിസ് ജോസഫ് വ്യക്തമാക്കി. നേരത്തെ കേസിൽ വാദം കേൾക്കുന്നതിൽ നിന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളും പിന്മാറിയിരുന്നു. സെന്റ് സ്റ്റീഫൻസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയെന്ന കാരണത്തിലായിരുന്നു പിന്മാറ്റം.