supreme-court

ന്യൂഡൽഹി:ലാവ് ലിൻ കേസുമായും സ്വർണ്ണക്കടത്ത് കേസുമായും ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് വ്യാഴാഴ്ച്ച പരിഗണിക്കും. എട്ടാമത്തെ കേസായാണ് ലാവ്‌ലിൻ ലിസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ കേസിൽ നിന്ന് മുക്തനാക്കിയതിനെതിരെ സി.ബി.ഐ നൽകിയതുൾപ്പെടെയുള്ള ഹർജികളാണിവ. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ മൂന്ന് പ്രതികൾ നൽകിയ ഹർജികളും ഇതിലുണ്ട്.

സ്വർണ്ണക്കടത്ത് കേസിലെ വിചാരണ ബംഗളുരുവിലേക്ക് മാറ്റാൻ ഇ.ഡി നൽകിയ ഹർജി 30-മത്തെ കേസായാണ് ലിസ്റ്റ് ചെയ്തത്. ഈ ഹർജിയിൽ വാദം കേട്ടശേഷം അന്ന് തന്നെ വിധി പറയുമെന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.