thiruvananthapuram-airpor

ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. എസ്.എ ബോബ്ഡെ ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോൾ നൽകിയ ഹർജികളാണ് ഇന്ന് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജി 2020 ഒക്ടോബർ 19ന് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ 2020 നവംബർ 26ന് തന്നെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു.