
ന്യൂഡൽഹി: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചു. പരാമർശം തെക്കൻ കേരളത്തിലുള്ളവരെയും അപമാനിക്കുന്നതാണ്. കോൺഗ്രസ് നേതൃസ്ഥാനത്ത് ഇരിക്കുന്നവർ ഹിന്ദു വിദ്വേഷകരാണെന്നും മാളവ്യ ട്വിറ്ററിൽ കുറ്റപ്പെടുത്തി.