ന്യൂഡൽഹി: ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി അനുശാന്തി ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്.കാഴ്ച്ച നഷ്ടപ്പെടുന്ന മയോപ്യ എന്ന രോഗാവസ്ഥയെ തുടർന്ന് നേത്രരോഗ ചികിത്സ തേടാനായി സുപ്രീം കോടതി സംസ്ഥാന സർക്കാരിന്റെ എതിർപ്പ് അവഗണിച്ചും രണ്ട് മാസത്തെ പരോൾ അനുശാന്തിക്ക് അനുവദിച്ചിരുന്നു.
2014 ഏപ്രിലിൽ സ്വന്തം കുഞ്ഞിനെയും അമ്മായി അമ്മയെയും കൊലപ്പെടുത്തിയ കേസിൽ അനുശാന്തിക്ക് ഇരട്ട ജീവപര്യന്തവും കൂട്ടുപ്രതിയായ കാമുകൻ റിനോ മാത്യുവിന് വധശിക്ഷയും തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചിരുന്നു.മയോപ്യ ബാധിച്ച് ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ട അനുശാന്തിയുടെ രണ്ടാമത്തെ കണ്ണിന്റെ കാഴ്ച്ചയും ചികിത്സ ലഭിച്ചില്ലെങ്കിൽ നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ട് മാസത്തെ പരോൾ ലഭിച്ചിരുന്നത്.