dy

ന്യൂഡൽഹി: ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ ഇന്ത്യയുടെ 50-ാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. നവംബർ ഒമ്പതിന് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും. ഒക്ടോബർ 11നാണ് ചീഫ് ജസ്റ്റിസ് യു.യു. ലളിത് ഡി.വൈ. ചന്ദ്രചൂഡിനെ ചീഫ് ജസ്റ്റിസായി നിയമമന്ത്രാലയത്തിന് മുൻപാകെ ശുപാർശ ചെയ്തത്. യു.യു. ലളിത് 74 ദിവസത്തെ സർവീസിന് ശേഷം നവംബർ 8ന് വിരമിക്കും. തുടർന്ന് 9ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചുമതലയേൽക്കും. ചീഫ് ജസ്റ്റിസ് പദവിയിൽ രണ്ട് വർഷത്തെ കാലാവധിക്ക് ശേഷം 2024 നവംബർ10ന് അദ്ദേഹം വിരമിക്കും. ഏറ്റവും കൂടുതൽ കാലം ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഡിന്റെ മകനാണ് ഡി.വൈ. ചന്ദ്രചൂഡ്. 2016 മേയ് 13നായിരുന്നു ചന്ദ്രചൂഡ് സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റത്.