
ന്യൂഡൽഹി: ലൈംഗിക ആരോപണ വിധേയനായ ആൻഡമാൻ നിക്കോബാർ മുൻ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരേനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സസ്‌പെൻഡ് ചെയ്‌തു.അരുണാചൽ പ്രദേശ്-ഗോവ-മിസോറാം ഐ.എ.എസ് കേഡർ 1990 ബാച്ച് ഉദ്യോഗസ്ഥനായ ജിതേന്ദ്ര കഴിഞ്ഞ ഏപ്രിൽ,മേയ് മാസങ്ങളിൽ പീഡിപ്പിച്ചെന്ന് ആൻഡമാൻ സ്വദേശിയായ 21കാരി പരാതി നൽകിയിരുന്നു.ആൻഡമാൻ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. നിലവിൽ ഡൽഹി ഫിനാൻഷ്യൽ കോർപറേഷൻ ചെയർമാനാണ് ജിതേന്ദ്ര.