modi

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനിരിക്കെ 15,670 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിക്കാൻ ഇന്നു മുതൽ രണ്ടു ദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെത്തും. ദീസയിൽ പുതിയ വ്യോമതാവളത്തിന് തറക്കല്ലിടുന്ന പ്രധാനമന്ത്രി പ്രതിരോധ മേഖലയിലെ ഇന്ത്യൻ കമ്പനികൾ പങ്കെടുക്കുന്ന ഡിഫ് എക്‌സ്‌പോയിൽ എച്ച്.എ.എൽ രൂപകല്പന ചെയ്ത തദ്ദേശീയ പരിശീലക വിമാനമായ എച്ച്.ടി.ടി - 40 അനാച്ഛാദനം ചെയ്യും.

കെവാഡിയയിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ച, മിഷൻ ലൈഫ് ഉദ്ഘാടനം, മിഷൻ മേധാവികളുടെ പത്താമത് സമ്മേളനം, രാജ്‌കോട്ടിൽ ഇന്ത്യ അർബൻ ഹൗസിംഗ് കോൺക്ലേവിൽ 5860 കോടി രൂപയുടെ പദ്ധതികളുടെ സമർപ്പണം, തറക്കല്ലിടൽ, 4260 കോടി മുതൽ മുടക്കുള്ള ഗുജറാത്ത് മിഷൻ സ്‌കൂൾ ഒഫ് എക്‌സലൻസ് ഉദ്ഘാടനം, 270 കിലോ മീറ്ററിലധികം ദൈർഘ്യം വരുന്ന ഹൈവേ അടക്കം ജുനഗഢിൽ 3580 കോടിയുടെയും വ്യാരയിൽ 1970 കോടിയുടെയും വികസന പദ്ധതികൾക്ക് തറക്കല്ലിടലാണ് പ്രധാന പരിപാടികൾ.

ലൈറ്റ് ഹൗസ് പദ്ധതിക്ക് കീഴിൽ നിർമ്മിച്ച 1100 ലധികം വീടുകളും മോർബി-ബൾക്ക് പൈപ്പ് ലൈൻ ജലവിതരണ പദ്ധതിയും അദ്ദേഹം നാടിന് സമർപ്പിക്കും.

മോദി തറക്കല്ലിടുന്ന മറ്റ് പദ്ധതികൾ

 എൻ.എച്ച് 27ന്റെ രാജ്‌കോട്ട്-ഗോണ്ടൽ-ജെറ്റ്പൂർ ആറുവരിപ്പാത

 2950 കോടിയുടെ ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ വ്യവസായ എസ്റ്റേറ്റ്

 ഗഡ്ക അമുൽ-ഫെഡ് ഡെയറി പ്ലാന്റ്

 രാജ്‌കോട്ട് ഇൻഡോർ സ്‌പോർട്‌സ് കോംപ്ലക്‌സ്

 രണ്ട് ജലവിതരണ പദ്ധതികൾ

 റോഡ്, റെയിൽവേ മേഖലയിലെ മറ്റ് പദ്ധതികൾ

.