
ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ പാർലമെന്റിന് നിർദ്ദേശം നൽകാൻ കോടതിക്കോ സർക്കാരിനോ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച വിഷയം നിയമ കമ്മിഷന്റെ പരിഗണനയിലാണ്. വൈവിദ്ധ്യമായ വ്യക്തിനിയമങ്ങൾ ഇന്ത്യയിൽ ഓരോ വിഭാഗങ്ങൾക്കുമിടയിലുണ്ട്. ഇതെല്ലാം കണക്കിലെടുത്തേ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ കഴിയൂ. ഇതിന് വിശദമായ ചർച്ചകളും പഠനങ്ങളും നടക്കേണ്ടതുണ്ട്. സാധുതയില്ലാത്ത ഹർജി തള്ളണം. ബി.ജെ.പി നേതാവ് അശ്വനി കുമാർ ഉപാദ്ധ്യായയുടെ ഹർജിയിലാണ് സത്യവാങ്മൂലം നൽകിയത്.