high-court-of-delhi

ന്യൂഡൽഹി: അഗ്നിപഥ് റിക്രൂട്ട്മെന്റ് പദ്ധതി ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജികൾ തള്ളണമെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ഇന്ത്യയെ സംരക്ഷിക്കാൻ സാങ്കേതികമായി മികച്ചതും ചടുലവും യുവത്വമാർന്നതുമായ സായുധ സേന ആവശ്യമാണ്. സായുധ സേനയിലെ ഓഫീസർ തസ്തികയ്ക്ക് താഴെയുള്ള അംഗങ്ങളുടെ ശരാശരി പ്രായം 32 ആണ്. എന്നാൽ ഇത് അന്തർദേശീയ തലത്തിലെ പ്രായം 26 ആണ്. ഈ സാഹചര്യത്തിലാണ് അഗ്നിപഥ് റിക്രൂട്ട്മെന്റ് നടത്താൻ നിശ്ചയിച്ചത്. കേസിൽ ഇന്ന് ഡൽഹി ഹൈക്കോടതി വാദം കേൾക്കും.