
 എസ്. നിജലിംഗപ്പയ്‌ക്കു (1968) ശേഷം കോൺഗ്രസ് അദ്ധ്യക്ഷനാകുന്ന കർണാടകക്കാരൻ
 ജഗ്ജീവൻ റാമിനു (1970-71) ശേഷം അദ്ധ്യക്ഷനാകുന്ന ദളിത് നേതാവ്
 1942 ജൂലായ് 21ന് ബിദർ ജില്ലയിൽ മാപ്പണ്ണയുടെയും സായിബവ്വയുടെയും മകനായി ആദിദ്രാവിഡ ദരിദ്ര കുടുംബത്തിൽ ജനനം.
 കലാപത്തിൽ അമ്മയടക്കം കൊല്ലപ്പെട്ടു. കുടുംബം കൽബുർഗിയിലേക്ക് (ഗുൽബർഗ) കുടിയേറി.
 ഗുൽബർഗ ഗവ. കോളേജിൽ നിന്ന് ബി.എ.
 1964- കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി
 ഗുൽബർഗ എസ്.എസ്.എൽ ലോ കോളേജിൽ നിന്ന് നിയമബിരുദം
 ലോ കോളേജ് യൂണിയൻ വൈസ് പ്രസിഡന്റ്
 സുപ്രീം കോടതി മുൻ ജഡ്‌ജ് ശിവരാജ് പാട്ടീലിന്റെ കീഴിൽ അഭിഭാഷകനായി
 ബുദ്ധമത വിശ്വാസി
 ഭാര്യ: രാധാഭായി
മക്കൾ: പ്രിയങ്ക് (കോൺഗ്രസ് എം.എൽ.എ, മുൻ കർണാടക മന്ത്രി), രാഹുൽ, മിലിന്ദ്, പ്രിയദർശിനി, ജയശ്രീ
 ഇംഗ്ളീഷ്, ഹിന്ദി, കന്നഡ, ഉറുദു, മറാഠി, തെലുങ്ക് ഭാഷകളിൽ പ്രാവീണ്യം
1969-കോൺഗ്രസിൽ ചേർന്നു, ഗുൽബർഗ സിറ്റി പ്രസിഡന്റ്
 1972ൽ ഗുർമിത്‌കലിൽ നിന്ന് ആദ്യമായി നിയമസഭാംഗം
1976ൽ ദേവരാജ് അർസ് സർക്കാരിലും പിന്നീട് ഗുണ്ടുറാവു, വീരപ്പമൊയ്‌ലി, എസ്.എം. കൃഷ്‌ണ സർക്കാരുകളിൽ മന്ത്രി
ഇന്ദിരാ ഗാന്ധിയുമായുള്ള ഭിന്നതയെ തുടർന്ന് 1979ൽ ദേവരാജ് അർസിനൊപ്പം കോൺഗ്രസ് എസിൽ.
1980ൽ തിരികെ കോൺഗ്രസിൽ
 തുടർച്ചയായ 11 നിയമസഭാ വിജയം
1972 മുതൽ ഗുർമീത്കൽ മണ്ഡലത്തിൽ തുടർച്ചയായി എട്ട് ജയം
 2008ൽ ചിത്തപ്പൂരിൽ ജയം
 1985-നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവ്
 1996- പ്രതിപക്ഷ നേതാവ്
 2005-2008- കർണാടക പി.സി.സി അദ്ധ്യക്ഷൻ
 2009, 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഗുൽബർഗയിൽ ജയം
 2009- മൻമോഹൻ സിംഗ് സർക്കാരിൽ തൊഴിൽ, റെയിൽവേ, സാമൂഹികനീതി മന്ത്രി.
 2014ലെ തിരഞ്ഞെടുപ്പിൽ ലോക്‌സഭയിൽ 44 അംഗങ്ങളായി ഒതുങ്ങിയ കോൺഗ്രസിന്റെ നേതാവ്
 2019ലോക്‌സഭാ തിരഞ്ഞെടുപ്പ്- ബി.ജെ.പിയിലെത്തിയ മുൻ അനുയായി ഉമേഷ് ജാദവിനോട് ഗുൽബർഗയിൽ പരാജയം
 2018- എ.ഐ.സി.സി ജനറൽ സെക്രട്ടറി, പ്രവർത്തക സമിതി അംഗം
 2020 ജൂൺ- രാജ്യസഭയിൽ.
 2021- രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്