
ന്യൂഡൽഹി: 32 തവണ മാറ്റിവച്ച ലാവ്‌ലിൻ കേസും സ്വർണക്കടത്ത് കേസിന്റെ തുടർ വിചാരണ മാറ്റണമെന്ന ഇ.ഡിയുടെ ഹർജിയും ചീഫ് ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. സ്വർണക്കടത്ത് കേസിന്റെ ഹർജിയിൽ ഇന്ന് അന്തിമ വിധി പറയും. എട്ടാമത്തെ കേസായാണ് ലാവ്‌ലിൻ ലിസ്റ്റ് ചെയ്തത്. സ്വർണക്കടത്ത് കേസിൽ ഇ.ഡിയുടെ ട്രാൻസ്ഫർ ഹർജിയിൽ കക്ഷി ചേരാൻ കേരളം നൽകിയ അപേക്ഷയ്ക്ക് സുപ്രീംകോടതി അനുമതി നൽകിയിരുന്നു.