
ന്യൂഡൽഹി: മരട് മുനിസിപ്പാലിറ്റിയിൽ പാരിസ്ഥിതിക മാനദണ്ഡങ്ങൾ ലംഘിച്ച് പണിത ഫ്ലാറ്റുകൾ വാങ്ങിയവർക്കും ഫ്ലാറ്റ് നിർമാണം നടത്തിയവർക്കും അനുമതി നൽകിയ അധികാരികൾക്കും തുല്യ പങ്കാണെന്ന് സുപ്രീംകോടതി.ഫ്ലാറ്റുകൾ വാങ്ങിയവർ നിരക്ഷരരൊന്നുമല്ല അദ്ധ്വാനിച്ചുണ്ടാക്കിയ പണം ചെലവഴിക്കുമ്പോൾ കൂടുതൽ ചിന്തിക്കണം.ജസ്റ്റിസ് ബി.ആർ ഗവായ്,ജസ്റ്റിസ് ബി.വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.ഫ്ലാറ്റുകൾ പൊളിച്ചതിന് ശേഷം ഫ്ലാറ്റുടമകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള വാദം കേൾക്കുകയായിരുന്നു കോടതി.2019ലെ തീരദേശ പരിപാലന നിയമമനുസരിച്ച് പ്രദേശത്ത് പുതിയ നിർമ്മാണം നടത്താൻ അനുവാദമുണ്ടെന്ന് ഫ്ലാറ്റ് വാങ്ങിയവർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി.ഗിരി കോടതിയിൽ വ്യക്തമാക്കി.ഫ്ലാറ്റ് വാങ്ങുന്നതിനായി വായ്പ വാങ്ങിയവർ ഇപ്പോഴും തിരിച്ചടച്ചു കൊണ്ടിരിക്കുകയാണെന്ന് ഒരുവിഭാഗം ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക മീനാക്ഷി അറോറ ചൂണ്ടിക്കാട്ടി.നവംബർ രണ്ടാം വാരം കേസ് വീണ്ടും പരിഗണിക്കും.