rahul

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്ന ബാലറ്റിൽ ടിക്ക് ചിഹ്‌നം ഇടണമെന്ന നിർദ്ദേശം പലരും പാലിച്ചില്ല. ചിലർ ഒന്ന് എന്നെഴുതി. ചില 'രാഹുൽ ഗാന്ധി വരണം' എന്നെഴുതി. തരൂരിനോട് ആരാധനയുള്ള വോട്ടർ അദ്ദേഹത്തിന്റെ പേരിനു നേരെ ഹൃദയവും അമ്പും വരച്ചു. മറ്റൊരു ബാലറ്റിൽ ഖാർഗെയുടെ പേരിന് മുമ്പ് സ്വസ്തിക അടയാളവും തരൂരിന്റെ പേരിന് അടുത്തായി ടിക്കും രേഖപ്പെടുത്തിയിരുന്നു.