supreme-court

ന്യൂഡൽഹി: രാജ്യത്ത് അടിക്കടി ഇന്റർനെറ്റ് നിരോധിക്കുന്നതിനെതിരെ ഫൗണ്ടേഷൻ ഫോർ മീഡിയ പ്രൊഫഷണൽ സമർപ്പിച്ച ഹർജി മൂന്നംഗ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അനുരാധ ഭാസിൻ വിധിയിലെ സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് ജമ്മു കാശ്മീരിലെ ഇന്റർനെറ്റ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹർജിയിലായിരുന്നു സുപ്രീം കോടതിയുടെ വിധി.