kodikunnil-suresh

ന്യൂഡൽഹി: അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ഒരു സംസ്ഥാനത്തും വെല്ലുവിളിയാകാൻ ശശി തരൂരിന് കഴിഞ്ഞിട്ടില്ലെന്ന് മല്ലികാർജ്ജുൻ ഖാർഗെയുടെ മുഖ്യ പോളിംഗ് ഏജന്റായ കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ഖാർഗെയ്‌ക്ക് ലഭിച്ച ഭൂരിപക്ഷത്തിന് മുന്നിൽ തരൂരിന്റെ വോട്ടുകൾക്ക് പ്രാധാന്യമില്ല. ഖാർഗെയുടെ തിരഞ്ഞെടുപ്പ് പാർട്ടിയിലെ മാറ്റത്തിന്റെ സൂചനയാണ്. തരൂരിന് പുതിയ ആശയങ്ങളൊന്നും മുന്നോട്ടു വയ്‌ക്കാനായിട്ടില്ല.

ഖാർഗെയുടെ നേതൃത്വം സാമൂഹ്യനീതിയും സംഘടന പുനരുജ്ജീവനവും ഉറപ്പു നൽകുമെന്നും കൊടിക്കുന്നിൽ പറഞ്ഞു.