modi

ന്യൂഡൽഹി: ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ) രൂപകല്പന ചെയ്‌ത് തദ്ദേശീയമായി നിർമ്മിച്ച പരിശീലക വിമാനം എച്ച്.ടി.ടി - 40 പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ഗുജറാത്തിലെ ഗാന്ധി നഗറിൽ ഇന്ത്യൻ കമ്പനികൾ മാത്രം പങ്കെടുക്കുന്ന പ്രതിരോധ വകുപ്പിന്റെ ഡിഫ് എക്സ്പോ 22 നോടനുബന്ധിച്ചാണ് ചടങ്ങ് നടന്നത്.

ഡിഫ് സ്‌പേസ് ദൗത്യത്തിന് തുടക്കം കുറിച്ച പ്രധാനമന്ത്രി ഡീസ എയർഫീൽഡിന് തറക്കല്ലിട്ടു. പുതിയ ഇന്ത്യയുടെയും അതിന്റെ കഴിവുകളുടെയും ചിത്രമാണ് എക്സ്‌പോ വരച്ചുകാട്ടുന്നതെന്ന് മോദി പറഞ്ഞു. ഇന്ത്യൻ കമ്പനികൾ മാത്രം പങ്കെടുക്കുന്ന ആദ്യത്തെപ്രതിരോധ എക്സ്പോയാണിത്. 100 സ്റ്റാർട്ടപ്പുകളുൾപ്പെടെ 1300 ലധികം പ്രദർശകരുള്ള എക്സ്പോ ഇന്ത്യയുടെ കഴിവിന്റെയും സാദ്ധ്യതകളുടെയും നേർക്കാഴ്ചയാണെന്നും മോദി പറഞ്ഞു.