rahul

ന്യൂഡൽഹി: പാർട്ടിയിലെ തന്റെ റോൾ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തീരുമാനിക്കുമെന്ന് രാഹുൽ ഗാന്ധി. പാർട്ടിയിലെ അന്തിമ അധികാരി കോൺഗ്രസ് അദ്ധ്യക്ഷനാണ്. പാർട്ടി എങ്ങനെ മുന്നോട്ട് പോകണമെന്ന് അദ്ധ്യക്ഷൻ കൃത്യമായി തീരുമാനിക്കുമെന്നും രാഹുൽ പറഞ്ഞു. എന്നാൽ ഭാരത് ജോഡോ യാത്രയ്‌ക്കിടെ ആന്ധ്രാ പ്രദേശിലെ കുർണൂലിൽ ഉച്ചയ്‌ക്ക് ഒന്നരയ്‌ക്ക് നടത്തിയ പത്രസമ്മേളനത്തിൽ രാഹുൽ ഇതു പറയുമ്പോൾ ഖാർഗെയുടെ തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. അതോടെ രാഹുൽ മുൻകൂട്ടി ഖാർഗെയെ അദ്ധ്യക്ഷനായി പ്രഖ്യാപിച്ചെന്നും വിമർശനമുയർന്നു.