
ന്യൂഡൽഹി: അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ പോരാട്ടം കാഴ്‌ചവച്ചതിന്റെ പേരിൽ പാർട്ടിയിൽ പദവി ആഗ്രഹിക്കുന്നില്ലെന്ന് ശശി തരൂർ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നടത്തിയ പത്രസമ്മേളനത്തിലാണ് തരൂർ ഇക്കാര്യം വ്യക്തമാക്കിയത്. താൻ നിലവിൽ തിരുവനന്തപുരം എം.പിയായി അവിടുത്തെ ജനംഏൽപ്പിച്ച ദൗത്യം നിർവഹിക്കുകയാണ്. പുതിയ പദവികളിലൊന്നും താത്പര്യമില്ല. പാർട്ടിയിൽ മാറ്റത്തിനായാണ് മത്സരിച്ചത്. പാർട്ടിയിൽ തുടർച്ചയുണ്ടായാൽ മാറ്റം ബുദ്ധിമുട്ടാണെന്നും തരൂർ ചൂണ്ടിക്കാട്ടി.
തരൂരിനെ അഭിനന്ദിച്ച് ബേബി
കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ആകെ വോട്ടിന്റെ പത്തുശതമാനം നേടിയ തരൂരിനെ അഭിനന്ദിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്ര്. അപമാനവും താങ്ങി കോൺഗ്രസിൽ തരൂർ തുടരണമോയെന്നും തന്റെ കുറിപ്പിൽ ബേബി ചോദിക്കുന്നുണ്ട്.