
ന്യൂഡൽഹി: കോടതികളുടെ നീണ്ട അവധിക്കെതിരായ ഹർജി ദീപാവലി അവധിക്ക് ശേഷം നവംബർ 20ന് പരിഗണിക്കുമെന്ന് ബോംബെ ഹൈക്കോടതി. മൂന്ന് ഘട്ടങ്ങളിലായി 70 ദിവസത്തോളം കോടതികൾ അടഞ്ഞുകിടക്കുന്നത് നീതി നടപ്പാകാൻ വൈകുന്നതിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി മുംബയ് സ്വദേശി സബീന ലക്ഡെവാലയാണ് ഹർജി നൽകിയത്. മദ്ധ്യവേനൽ,ദീപാവലി, ക്രിസ്മസ് വേളകളിലാണ് കോടതികൾ അടച്ചിടുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് നടപ്പാക്കിയതാണ് ദീർഘമേറിയ അവധികൾ. ജഡ്ജിമാർ അവധിയെടുക്കുന്നതിനെതിരെയല്ല ഹർജിയെന്നും നീണ്ട അവധികൾ അവസാനിപ്പിക്കണമെന്നതാണ് ആവശ്യമെന്നും സബീന ലക്ഡെവാല പറഞ്ഞു.