suryagrahanam

കേരളത്തിൽ ദൃശ്യമാകില്ല.

ന്യൂഡൽഹി:നാളെ വൈകിട്ട് നടക്കുന്ന ഭാഗിക സൂര്യഗ്രഹണം ഇന്ത്യയിൽ ഒരു മണിക്കൂറും 45 മിനിട്ടും നീണ്ടു നിൽക്കും. രാജ്യത്തെ പല സ്ഥലങ്ങളിലും ദൃശ്യമാകുമെന്ന് ഭൗമ ശാസ്ത്ര മന്ത്രാലയം വ്യക്തമാക്കി. കേരളത്തിൽ ദൃശ്യമാകില്ല.

#ഡൽഹിയിൽ വൈകിട്ട് 4.29 ന് ഗ്രഹണം ആരംഭിക്കും. ചെന്നൈ - 5.14, ബംഗളുരു - 5.12.

.#2027 ആഗസ്ത് രണ്ടിനാണ് അടുത്ത സൂര്യഗ്രഹണം. ഇന്ത്യയിൽ പൂർണ്ണ ഗ്രഹണമായിരിക്കും.

#നാളത്തെ ഗ്രഹണത്തിൽ ഡൽഹിയിൽ ചന്ദ്രൻ സൂര്യനെ മറയ്ക്കുന്നത് 44 ശതമാനം. തിരുവനന്തപുരം ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഒരു മണിക്കൂറിൽ താഴെയാണ് ഗ്രഹണം,.

# നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം കാണുന്നത് സുരക്ഷിതമല്ല. അലൂമി നൈസ്ഡ് മൈലാർ, ബ്ലാക്ക് പോളിമർ ,ഷേഡ് നമ്പർ 14 ന്റെ വെൽഡിംഗ് ഗ്ലാസ് തുടങ്ങിയ ഫിൽട്ടർ ഉപയോഗിച്ചോ ,ദൂരദർശിനി ഉപയോഗിച്ചോ പിൻഹോൾ പ്രൊജക്ടർ ഉപയോഗിച്ചോ നിരീക്ഷിക്കാം..