delhi

ന്യൂഡൽഹി: ഇന്ന് ദീപാവലി ആഘോഷിക്കാനിരിക്കെ ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി. കനത്ത പുകമഞ്ഞ് കാരണം വാഹനങ്ങളുടെ കാഴ്ച മറഞ്ഞു. തലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരവും വളരെ മോശം നിലയിലാണ്. ഇന്നലെ രാവിലെ 6.30 ന് എയർ ക്വാളിറ്റി ഇൻഡക്സ് 251 ആണ് രേഖപ്പെടുത്തിയത്. 201 മുതൽ 300 വരെ വളരെ മോശം ഗ്രേഡിലാണ് വായുവിന്റെ സ്ഥിതി. 50 നും 100 നും ഇടയിൽ തൃപ്തികരമാണ്. പൂജ്യത്തിനും 50 നുമിടയിലായാൽ മാത്രമാണ് നല്ല വായുവെന്ന് പറയാവുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വായുവിന്റെ ഗുണനിലവാരം മോശമാകുകയാണ്. വായു മലിനീകരണം തടയുന്നതിനായി പടക്കനിർമ്മാണവും സംഭരണവും വില്പനയും നിരോധിച്ചിരിക്കുകയാണ്. ദീപാവലിയോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതും ഡൽഹി സർക്കാർ നിരോധിച്ചിട്ടുണ്ട്.

വായുമലിനീകരണം നേരിടാൻ സർക്കാർ ആക്ഷൻ പ്ലാൻ രൂപീകരിച്ചിട്ടുണ്ട്.