whats-app

ന്യൂഡൽഹി:മെസേജിംഗ് ആപ്പായ വാട്സ് ആപ്പ് ഇന്നലെ രണ്ട് മണിക്കൂർ തടസ്സപ്പെട്ടു.266 കോടി ഉപയോക്താക്കളുള്ള വാട്സ് ആപ്പ് ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.07 ന് ആണ് പ്രവർത്തനരഹിതമായത്. 2.15 ന് സർവീസ് പുന:സ്ഥാപിച്ചു.

വാട്സ് ആപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ തകാരാറായിരുന്നു ഇത്.കഴിഞ്ഞ വർഷം ഒക്ടോബറിലും ഇതു പോലെ തകരാർ സംഭവിച്ചിരുന്നു.അന്ന് ഡി.എൻ.എസ് തകരാർ കാരണമാണ് സേവനങ്ങൾ മുടങ്ങിയതെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതേ കാരണം തന്നെയാണ് ഇത്തവണയും സംഭവിച്ചെന്നാണ് കരുതുന്നത്. സേവനം തടസപ്പെട്ടതിൽ വാട്സ് ആപ്പ് ഉപയോക്താക്കളോട് ക്ഷമാപണം നടത്തി.