
ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ 48 ദിവസങ്ങളിൽ 50 സംഘടന പ്രതിനിധികൾ രാഹുൽ ഗാന്ധിയെ സന്ദർശിച്ച് ചർച്ച നടത്തിയെന്ന് പാർട്ടി വക്താവ് ജയറാം രമേശ് പറഞ്ഞു. കർഷകരുടെ പ്രശ്നം, തൊഴിലില്ലായ്മ, പൂട്ടിയ ചെറുകിട വ്യവസായങ്ങൾ, പണപ്പെരുപ്പം, ജി.എസ്.ടി എന്നീ വിഷയങ്ങളിലെ ആശങ്കകളാണ് അവർ പങ്ക് വെച്ചത്.രാഹുൽ ഗാന്ധി ഇതുവരെ 4 വലിയ റാലികളെയും 35 സമ്മേളനങ്ങളെയും അഭിസംബോധന ചെയ്തു. ഫെബ്രുവരി 20ന് മുമ്പ് ലക്ഷ്യസ്ഥാനമായ കാശ്മീരിലെത്തും. ഇപ്പോൾ യാത്ര മുന്നോട്ട് പോകുന്നത് കോൺഗ്രസിന് സംഘടന ശക്തി കുറഞ്ഞ സംസ്ഥാനങ്ങളിലൂടെയാണ്. നാളെ തെലങ്കാനയിലെ മഹബൂബ് നഗറിൽ നിന്നും യാത്ര പുനഃരാരംഭിക്കുമെന്നും ജയറാം രമേശ് പറഞ്ഞു.