
ന്യൂഡൽഹി: ദീപാവലി ആഘോഷം കഴിഞ്ഞതോടെ ഡൽഹിയിലെ വായു മലിനീകരണ തോത് മോശം സ്ഥിതിയിലായി. വായു ഗുണനിലവാര സൂചിക 353 ആയാണ് ഇന്നലെ എറ്റവും ഒടുവിൽ രേഖപ്പെടുത്തിയത്. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് വിലക്ക് ലംഘിച്ചതും അയൽ സംസ്ഥാനങ്ങളിലെ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതുമാണ് സ്ഥിതി മോശമാകാൻ കാരണം. അതേസമയം കഴിഞ്ഞ നാല് വർഷത്തെ കണക്കിൽ ഏറ്റവും മികച്ച വായു ഗുണനിലവാര സൂചികയായിരുന്നു ദീപാവലി ദിനമായ തിങ്കളാഴ്ച രേഖപ്പെടുത്തിയത്. മലിനീകരണം രൂക്ഷമായതോടെ ഡൽഹിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കടക്കം നിയന്ത്രണം ഏർപ്പെടുത്തി.