
ന്യൂഡൽഹി: വിപണിയിലെ മേധാവിത്വം ദുരുപയോഗം ചെയ്തതതിന് കോമ്പറ്റീഷൻ കമ്മിഷൻ ഒാഫ് ഇന്ത്യ(സി.സി.ഐ) ഒരാഴ്‌ചയ്‌ക്കിടെ രണ്ടു തവണയായി 2274 കോടി രൂപ പിഴ ചുമത്തിയത് ഇന്ത്യൻ ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും വലിയ തിരിച്ചടിയാണെന്നും മൊബൈൽ ഫോണുകളുടെയും മറ്റും വിലക്കയറ്റത്തിന് വഴിതെളിക്കുമെന്നും ഗൂഗിൾ. ആൻഡ്രോയിഡ് ഫോണുകളിലും മറ്റും എതിരാളികൾക്ക് അവസരം നിഷേധിക്കുന്ന തരത്തിൽ കരാറുകളിൽ ഏർപ്പെട്ടതിന് കഴിഞ്ഞയാഴ്‌ച 1,337 കോടിയും കഴിഞ്ഞ ദിവസം 936.44 കോടി രൂപയുമാണ് പിഴ ചുമത്തിയത്.
പിഴ ചുമത്തിയ നടപടി മൊബൈൽ ഒാപ്പറേറ്റിംഗ് സിസ്റ്റമായ ആൻഡ്രോയിഡിന് ചെലവു വർദ്ധിപ്പിക്കുമെന്നും സുരക്ഷാ സംവിധാനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും കമ്പനി അറിയിച്ചു. ആൻഡ്രോയിഡ് ഇന്ത്യക്കാർക്ക് കൂടുതൽ അവസരം നൽകിയെന്നും ഗൂഗിൾ ചൂണ്ടിക്കാട്ടി.