subramaniyan

ന്യൂഡൽഹി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയും സംസ്ഥാന സർക്കാരിനു രൂക്ഷ വിമർശനവുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി എം.പി. ഗവർണറുടെ രോമത്തിൽ തൊട്ടാൽ സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഗവർണർ ഇന്ത്യയുടെ രാഷ്ട്രപതിയെയും കേന്ദ്രസർക്കാരിനെയും പ്രതിനിധീകരിക്കുന്നുവെന്നും ഇക്കാര്യം കേരളത്തിലെ ഭ്രാന്തൻ കമ്മ്യൂണിസ്റ്റുകൾ തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.