
ന്യൂഡൽഹി: മല്ലികാർജ്ജുന ഖാർഗെ അദ്ധ്യക്ഷനായി ചുമതലയേൽക്കുന്ന ചടങ്ങിന് സാക്ഷിയാകാൻ കെ.സി. വേണുഗോപാൽ, കെ. സുധാകരൻ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, എം.പിമാരായ ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ, ഡീൻ കുര്യാക്കോസ്, ജെബി മേത്തർ, എം.എൽ.എമാരായ റോജി എം. ജോൺ, പി.സി. വിഷ്ണുനാഥ്, എ.പി. അനിൽ കുമാർ, ടി. സിദ്ദിഖ്, അൻവർ സാദത്ത്, എം.പി. വിൻസെന്റ്, സംസ്ഥാന നേതാക്കളായ ജോസഫ് വാഴക്കൻ, പദ്മജ വേണുഗോപാൽ, ഷാനിമോൾ ഉസ്മാൻ, നെയ്യാറ്റിൻകര സനൽ, എം.എം. നസീർ, വി.പി. സജീന്ദ്രൻ, ബി.എസ്. ഷിജു, ജെയ്‌സൺ ജോസഫ്, സി.പി. മാത്യു, അനിൽ തോമസ്, ജോസഫ് ടാജറ്റ്, ഡി.കെ. ബ്രിജേഷ് തുടങ്ങിയവർ പങ്കെടുത്തു.
ആരോഗ്യ കാരണങ്ങളാൽ ഉമ്മൻചാണ്ടി, എ.കെ. ആന്റണി എന്നിവർ പങ്കെടുത്തില്ല.
സ്വാഗതം പറഞ്ഞ സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെയും വയനാട് എം.പി രാഹുൽ ഗാന്ധിയുടെയും സാന്നിദ്ധ്യത്തിലൂടെ കേരള പ്രാതിനിദ്ധ്യം ശ്രദ്ധേയമായി.