sooraj-kund

ന്യൂ​ഡ​ൽ​ഹി​:​ ​ദേ​ശീ​യ​ ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​ക്ക് ​(​എ​ൻ.​ഐ.​എ​)​ 2024​ ​ഓ​ടെ​ ​എ​ല്ലാ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലും​ ​ശാ​ഖ​ക​ൾ​ ​ആ​രം​ഭി​ക്കു​മെ​ന്നും ​ബ്രാ​ഞ്ചു​ക​ൾ​ ​തു​ട​ങ്ങു​മെ​ന്നും ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​ ​അ​മി​ത് ​ഷാ​ ​പ​റ​ഞ്ഞു.​ ​ഹ​രി​യാ​ന​യി​ലെ​ ​സൂ​ര​ജ്കു​ണ്ഡി​ൽ​ ​ന​ട​ക്കു​ന്ന​ ​സം​സ്ഥാ​ന​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​മാ​രു​ടെ​യും​ ​ഡി.​ജി.​പി​മാ​രു​ടെ​യും​ ​ദ്വി​ദി​ന​ ​സ​മ്മേ​ള​ന​ത്തെ​ ​അ​ഭി​സം​ബോ​ധ​ന​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
ഭീ​ക​ര​ത​ക്കെ​തി​രാ​യ​ ​പോ​രാ​ട്ട​ത്തി​ൽ​ ​നി​ർ​ണാ​യ​ക​ ​വി​ജ​യം​ ​കൈ​വ​രി​ക്കാ​ൻ​ ​കൂ​ടു​ത​ൽ​ ​അ​ധി​കാ​ര​ങ്ങ​ൾ​ ​ന​ൽ​കി​ ​എ​ൻ.​ഐ.​എ​യെ​ ​ശ​ക്തി​പ്പെ​ടു​ത്തി​ ​തീ​വ്ര​വാ​ദ​ ​വി​രു​ദ്ധ​ ​ശൃം​ഖ​ല​ ​കെ​ട്ടി​പ്പ​ടു​ക്കും.​ ​കു​റ്റ​കൃ​ത്യ​ങ്ങ​ളെ​ ​നേ​രി​ടാ​ൻ​ ​എ​ല്ലാ​ ​സം​സ്ഥാ​ന​ങ്ങ​ളും​ ​പൊ​തു​ത​ന്ത്ര​ത്തി​ന് ​രൂ​പം​ ​ന​ൽ​ക​ണം.​ ​ഇ​തി​നാ​യി​ ​കേ​ന്ദ്ര​-​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ൾ ത​മ്മി​ൽ​ ​സ​ഹ​ക​ര​ണം,​ ​ഏ​കോ​പ​നം,​ ​കൂ​ട്ടാ​യ​ ​പ്ര​വ​ർ​ത്ത​നം​ ​എ​ന്നി​വ​ ​പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം.​ ​രാ​ഷ്ട്ര​ത്തി​ന് ​മു​മ്പി​ലു​ള്ള​ ​എ​ല്ലാ​ ​വെ​ല്ലു​വി​ളി​ക​ളും​ ​ഒ​റ്റ​ക്കെ​ട്ടാ​യി​ ​നേ​രി​ടാ​നു​ള്ള​ ​വേ​ദി​യൊ​രു​ക്കും.​ ​ഇ​ട​ത്പ​ക്ഷ​ ​തീ​വ്ര​വാ​ദ​ ​ബാ​ധി​ത​ ​പ്ര​ദേ​ശ​ങ്ങ​ളാ​യ​ ​വ​ട​ക്ക് ​കി​ഴ​ക്ക​ൻ​ ​സം​സ്ഥാ​ന​ങ്ങ​ളും​ ​ജ​മ്മു​ ​കാ​ശ്മീ​രും​ ​ഒ​രു​ ​കാ​ല​ത്ത് ​അ​ക്ര​മ​ത്തി​ന്റെ​യും​ ​അ​ശാ​ന്തി​യു​ടെ​യും​ ​കേ​ന്ദ്ര​ങ്ങ​ളാ​യി​രു​ന്നു.​ ​ഇ​പ്പോ​ൾ​ ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​കേ​ന്ദ്ര​മാ​യി​ ​മാ​റു​ക​യാ​ണ്.
ജ​മ്മു​ ​കാ​ശ്മീ​രി​ൽ​ 2019​ ​ആ​ഗ​സ്റ്റ് ​അ​ഞ്ചി​ന് ​ശേ​ഷം​ ​തീ​വ്ര​വാ​ദ​ ​സം​ഭ​വ​ങ്ങ​ളി​ൽ​ 34​ ​ശ​ത​മാ​ന​വും​ ​സു​ര​ക്ഷാ​ ​സേ​ന​ക​ളി​ലെ​ ​മ​ര​ണ​ങ്ങ​ളി​ൽ​ 54​ ​ശ​ത​മാ​ന​വും​ ​കു​റ​വു​ണ്ടാ​യി.​ ​സൈ​ബ​ർ​ ​കു​റ്റ​കൃ​ത്യം​ ​രാ​ജ്യ​ത്തി​ന് ​മു​മ്പി​ലു​ള്ള​ ​വ​ലി​യ​ ​വെ​ല്ലു​വി​ളി​യാ​ണ്.​ ​യു​വ​ത​ല​മു​റ​യെ​ ​മ​യ​ക്ക് ​മ​രു​ന്നി​ന്റെ​ ​വി​പ​ത്തി​ൽ​ ​നി​ന്ന് ​ര​ക്ഷി​ക്ക​ണം.​ ​അ​തി​ർ​ത്തി - തീ​ര​ ​സു​ര​ക്ഷ​കൾ ​ഉ​റ​പ്പാ​ക്കാ​ൻ​ ​സം​സ്ഥാ​ന​ങ്ങ​ൾ​ ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ൾക്കും​ ​സു​ര​ക്ഷാ​സേ​ന​കൾക്കുമൊപ്പം ഏ​കോ​പ​ന​ത്തോ​ടെ ശ്ര​മിക്കണം.​ ​
ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ന് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​മു​ൻ​കൈ​ ​എ​ടു​ത്ത് ​ന​ട​പ്പാ​ക്കു​ന്ന​ ​നി​ര​വ​ധി​ ​സം​രം​ഭ​ങ്ങ​ൾ​ ​നേ​രി​ട്ട് ​നി​രീ​ക്ഷി​ക്കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​മാ​രോ​ട് ​അ​ഭ്യ​ർ​ത്ഥി​ക്കു​ക​യാ​ണ്.​ ​ശി​ക്ഷാ​നി​ര​ക്ക് ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​ഫോ​റ​ൻ​സി​ക് ​സ​യ​ൻ​സ് ​എ​ല്ലാ​ ​സം​സ്ഥാ​ന​ങ്ങ​ളും​ ​പ​ര​മാ​വ​ധി​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം​ ​അ​മി​ത് ​ഷാ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

 സി.ആർ.പി.സി, ഐ.പി.സി കരട് ബിൽ ഉടൻ

രാജ്യത്തെ ക്രിമിനൽ നടപടി ചട്ടവും (സി.ആർ.പി.സി) ഇന്ത്യൻ ശിക്ഷാ നിയമവും (ഐ.പി.സി) കാലോചിതമായി പരിഷ്കരിക്കുന്നതിന് കരട് ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ഇതിനായുള്ള നിരവധി നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. സി.ആർ.പി.സിയിലും ഐ.പി.സിയിലും മാറ്റങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കും കരട് ബിൽ.