anti-corruption

ന്യൂഡൽഹി:തെലങ്കാനയിൽ എം.എൽ.എമാരെ വിലക്കെടുക്കാനെത്തിയെന്ന് ആരോപിച്ച് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്ത മൂന്ന് പേരെ കോടതി ഉത്തരവിനെ തുടർന്ന് വിട്ടയച്ചു. ഇവർക്കെതിരെ കൃത്യമായ തെളിവുകൾ നിരത്താനായില്ലെന്ന് അഴിമതി വിരുദ്ധ ബ്യൂറോ കോടതി പറഞ്ഞു. അഴിമതി നിരോധന നിയമം ഈ കേസിൽ ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പ്രതികളുടെ റിമാൻഡ് അപേക്ഷ തള്ളുകയും ഇവരെ മോചിപ്പിക്കാൻ ഉത്തരവിടുകയുമായിരുന്നു.

ബി.ആർ.എസ് നിയമസഭാംഗങ്ങളെ കൂറുമാറ്റാൻ ശ്രമിച്ചെന്നും ഇതിന് 100 കോടി വാഗ്ദാനം ചെയ്തെന്നും ആരോപിച്ച് ഫരീദാബാദിൽ നിന്നുള്ള പുരോഹിതൻ സ്വാമി രാമചന്ദ്ര ഭാരതി എന്ന സതീഷ് ശർമ്മ,തിരുപ്പതിയിൽ നിന്നുള്ള ഡി.സിംഹയാജുലു,വ്യവസായി നന്ദകുമാർ എന്നിവരെ സൈബരാബാദ് പൊലീസ് കോടതിയിൽ ഹാജരാക്കുകയായിരുന്നു.