
ന്യൂഡൽഹി: സി.എൻ.ജി വില വർദ്ധന കണക്കിലെടുത്ത് ഡൽഹിയിൽ ഓട്ടോ-ടാക്സി നിരക്കുകൾ കൂട്ടി. ഓട്ടോറിക്ഷകളുടെ മിനിമം നിരക്ക്(1.5 കിലോമീറ്റർ)25 രൂപയിൽ നിന്ന് 30 രൂപയായും തുടർന്നുള്ള ഒാരോ കിലോമീറ്ററിനും 9.50 രൂപയിൽ നിന്ന് 11 രൂപയായും വർദ്ധിപ്പിച്ചു.
ടാക്‌സി എ.സി ഇല്ലാത്തവയ്‌ക്ക് മിനിമം നിരക്ക് 14 രൂപയിൽ നിന്ന് 17 രൂപയായും എ.സി വാഹനങ്ങൾക്ക് 16 രൂപയിൽ നിന്ന് 20 രൂപയുമാക്കി. ഓട്ടോറിക്ഷാ നിരക്കുകൾ അവസാനമായി പരിഷ്‌കരിച്ചത് 2020-ലാണ്. ടാക്സി നിരക്ക് ഒമ്പത് വർഷത്തിന് ശേഷമാണ് പരിഷ്‌കരിക്കുന്നത്.