fire

ന്യൂഡൽഹി: ഇൻഡിഗോ വിമാന എൻജിനിൽ തീപ്പൊരി കണ്ട സംഭവത്തിൽ ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്നാണിത്.

വെള്ളിയാഴ്‌ച രാത്രി 10 മണിയോടെ ഡൽഹിയിൽ നിന്ന് ബാംഗ്ളൂരിലേക്കുള്ള ഇൻഡിഗോ 6ഇ-2131 വിമാനം പറക്കാനൊരുങ്ങുമ്പോഴാണ് വലതു ചിറകിന് താഴെയുള്ള എൻജിനിൽ തീപ്പൊരിയുണ്ടായത്. അലാറം ഉയരുകയും വിമാനത്തിലെ അഗ്നിശമന ഉപകരണങ്ങൾ പ്രവർത്തന സജ്ജമാകുകയും ചെയ്‌തു. തുടർന്ന് പൈലറ്റ് ടേക്ക് ഒാഫ് റദ്ദാക്കി വിമാനം തിരിച്ചിറക്കി. 180 യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കയറ്റി.