ramesh

ന്യൂഡൽഹി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി കോൺഗ്രസ് ഗുജറാത്തിൽ സർക്കാരുണ്ടാക്കുമെന്ന് രമേശ് ചെന്നിത്തല അഹമ്മദാബാദിൽ പറഞ്ഞു. സ്ഥാനാർത്ഥികളുടെ പട്ടിക തയ്യാറാണെന്നും പോരാട്ടത്തിന് പാർട്ടി സജ്ജമാണെന്നും ഗുജറാത്തിന്റെ തിരഞ്ഞെടുപ്പ് സ്‌ക്രീനിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ കൂടിയായ രമേശ് പറഞ്ഞു. 31ന് അഞ്ച് പരിവർത്തൻ യാത്രകൾ തുടങ്ങും. സ്ഥാനാർത്ഥികളെ നിർണയിക്കാനുള്ള അടുത്ത യോഗം നവംബർ 4ന് പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ സാന്നിദ്ധ്യത്തിൽ ചേരും.

അഹമ്മദാബാദ് ദ്വാരക ശാരദാമഠത്തിലെ പുതിയ മേധാവി ജഗദ് ഗുരു ശങ്കരാചാര്യ സദാനന്ദ് സരസ്വതിയെയും രമേശ് സന്ദർശിച്ചു.