amit22

ന്യൂഡൽഹി: അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചെന്ന ബി.ജെ.പി നേതാവ് അമിത് മാളവ്യയുടെ പരാതിയിൽ പ്രമുഖ ഒാൺലൈൻ വാർത്താ പോർട്ടൽ 'ദ വയർ'നെതിരെ ഡൽഹി പൊലീസ് കേസെടുത്തു.
സ്ഥാപക എഡിറ്റർമാരായ സിദ്ധാർത്ഥ് ഭാട്ടിയ, എം.കെ. വേണു, ഡെപ്യൂട്ടി എഡിറ്റർ ജാഹ്‌നവി സെൻ എന്നിവരെ പ്രതിയാക്കിയാണ് കേസ്. തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് തന്നെയും ബി.ജെ.പിയെയും അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് അമിത് മാളവ്യ പരാതിപ്പെട്ടിരുന്നു.

പാർട്ടിക്ക് പ്രതികൂലമെന്ന് കരുതുന്ന ഉള്ളടക്കം നീക്കം ചെയ്യാൻ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉടമകളായ മെറ്റയും ബി.ജെ.പിയും തമ്മിൽ ധാരണയുണ്ടെന്ന വാർത്തയാണ് കേസിന് ആധാരം. ബി.ജെ.പിയുടെ ഐടി സെൽ മേധാവിയായ അമിത് മാളവ്യയാണ് മെറ്റയുമായി ധാരണയുണ്ടാക്കിയതെന്നും 705 പോസ്റ്റുകൾ നീക്കം ചെയ്യിച്ചെന്നും വാർത്തയിൽ പറഞ്ഞു. വിവാദ വാർത്ത വയർ പിന്നീട് പിൻവലിച്ചിരുന്നു.