p

ന്യൂഡൽഹി:കേരളത്തിലെ ജനങ്ങളുടെ കോർ കമ്മിറ്റിയിൽ തനിക്ക് സ്ഥാനമുണ്ടെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ പറഞ്ഞു.

ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റിയിൽ ഇല്ലാത്തതിന്റെ പേരിൽ വ്യക്തിയെന്ന നിലയിൽ വേദനയുണ്ടായിരിക്കാം. ഇരുപത്തിയെട്ട് വർഷം പൊതു സമൂഹത്തിൽ പ്രവർത്തിച്ച സ്ത്രീയെന്ന നിലയിൽ, കേരളത്തിലെ ജനങ്ങളുടെ വീടുകളിലെ കോർ കമ്മിറ്റിയിൽ തനിക്ക് സ്ഥാനമുണ്ട്. ബി.ജെ.പിക്ക് കേരളത്തിൽ സ്വാധീനമില്ലാതിരുന്ന കാലത്ത് കമ്യൂണിസ്റ്റ് കോട്ടകളിൽ പോയി പ്രവർത്തിച്ചിട്ടുണ്ട്. താൻ പാർട്ടി പ്രവർത്തനത്തിൽ നിന്ന് മാറി നിൽക്കുന്നുവെന്ന പ്രചരണം ശരിയല്ല. തന്നെ പ്രവർത്തനങ്ങൾക്ക് നിയോഗിക്കേണ്ടത് പാർട്ടി സംസ്ഥാന അദ്ധ്യക്ഷനാണ്. പാർട്ടി ഏല്പിക്കുന്ന ഏത് ചുമതലയും നിർവ്വഹിക്കും. മുൻ എം.പി സുരേഷ് ഗോപി സംസ്ഥാന കോർ കമ്മിറ്റിയിൽ വരുന്നത് സന്തോഷത്തോടെ കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ സഹോദരിയാണ് താനെന്നും ശോഭ വ്യക്തമാക്കി.

സ്വ​പ്ന​യു​ടെ​ ​വെ​ളി​പ്പെ​ടു​ത്തൽ
ന​ട​പ​ടി​ ​തേ​ടി
ശോ​ഭ​ ​സു​രേ​ന്ദ്ര​ൻ​ ​രേ​ഖ​ ​ശ​ർ​മ്മ​യെ​ ​ക​ണ്ടു

ന്യൂ​ഡ​ൽ​ഹി​:​സ്വ​ർ​ണ്ണ​ക്ക​ട​ത്ത് ​കേ​സി​ൽ​ ​സ്വ​പ്ന​ ​സു​രേ​ഷ് ​ന​ട​ത്തി​യ​ ​വെ​ളി​പ്പെ​ടു​ത്ത​ലി​ൽ​ ​ന​ട​പ​ടി​ ​എ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ശോ​ഭ​ ​സു​രേ​ന്ദ്ര​ൻ​ ​ദേ​ശീ​യ​ ​വ​നി​ത​ ​ക​മ്മീ​ഷ​ൻ​ ​അ​ദ്ധ്യ​ക്ഷ​യെ​ ​ക​ണ്ടു.​ ​ക​ട​കം​പ​ള്ളി​ ​സു​രേ​ന്ദ്ര​ൻ,​ ​തോ​മ​സ് ​ഐ​സ​ക്,​ ​പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ​ ​എ​ന്നി​വ​ർ​ക്കെ​തി​രാ​യി​ ​സ്വ​പ്ന​ ​സു​രേ​ഷ് ​ന​ട​ത്തി​യ​ ​വെ​ളി​പ്പെ​ടു​ത്ത​ലി​ൽ​ ​ന​ട​പ​ടി​ ​വേ​ണ​മെ​ന്നാ​ണ് ​ശോ​ഭ​ ​സു​രേ​ന്ദ്ര​ൻ​ ​ദേ​ശീ​യ​ ​വ​നി​ത​ ​ക​മ്മീ​ഷ​ൻ​ ​അ​ദ്ധ്യ​ക്ഷ​ ​രേ​ഖ​ ​ശ​ർ​മ്മ​യോ​ട് ​ആ​വ​ശ്യ​പ്പെ​ട്ട​ത്.​ ​ഇ​തേ​ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് ​ശോ​ഭ​ ​കേ​ന്ദ്ര​ ​വ​നി​ത​ ​ശി​ശു​ക്ഷേ​മ​ ​മ​ന്ത്രി​ ​സ്മൃ​തി​ ​ഇ​റാ​നി​ക്ക് ​പ​രാ​തി​ ​ന​ൽ​കി.​ ​ഗ​വ​ർ​ണ്ണ​ർ​ ​ആ​രീ​ഫ് ​മു​ഹ​മ്മ​ദ്ഖാ​നു​മാ​യും​ ​ശോ​ഭ​ ​കേ​ര​ള​ ​ഹൗ​സി​ൽ​ ​കൂ​ടി​ക്കാ​ഴ്ച്ച​ ​ന​ട​ത്തി.