
ന്യൂഡൽഹി: ഇ.ഡി കേസിൽ സിദ്ധിഖ് കാപ്പന്റെ ജാമ്യാപേക്ഷ ലഖ്നൗ ജില്ല സെഷൻസ് കോടതി ജഡ്ജ് സഞ്ജയ് ശങ്കർ പാണ്ഡെ തള്ളി. യു.എ.പി.എ കേസിൽ സുപ്രീംകോടതിയിൽ നിന്നു ജാമ്യം ലഭിച്ച സിദ്ധിഖ് കാപ്പൻ ലഖ്‌നൗ കോടതി വിധിയോടെ ജയിലിൽ തുടരും. അക്കൗണ്ടിലെത്തിയ 45,000 രൂപയുടെ ഉറവിടം കാപ്പന് വ്യക്തമാക്കാനായില്ലെന്ന് ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ വ്യക്തമാക്കുന്നു. യു.എ.പി.എ കേസിൽ കഴിഞ്ഞ മാസം 9 ന് ചീഫ് ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് ജ്യാമ്യം അനുവദിച്ചിരുന്നത്.