ന്യൂഡൽഹി:കർണാടക ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തിയെ കേന്ദ്ര നിയമ കമ്മിഷന്റെ പുതിയ ചെയർമാനും,കേരള ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് കെ.ടി .ശങ്കരനെ അംഗമായും നിയമിക്കും.. ഇത് സംബന്ധിച്ച ഉത്തരവ് ഉടനിറങ്ങുമെന്ന് കേന്ദ്ര നിയമമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
കേരള ഹൈക്കോടതിയിൽ 2005 മുതൽ 2016 വരെ ജഡ്‌ജിയായിരുന്നു പാലക്കാട് പട്ടാമ്പി സ്വദേശിയായ ജസ്റ്റിസ് കെ.ടി ശങ്കരൻ. വിരമിച്ചതിന് ശേഷം കേരള ജുഡിഷ്യൽ അക്കാഡമി ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2021 ഒക്ടോബർ മുതൽ 2022 ജൂലായ് വരെ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഋതു രാജ് അവസ്തി അലഹബാദ് ഹൈക്കോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചിരുന്നു.