പള്ളുരുത്തി: നാടകാചാര്യൻ ഐ.ടി.ജോസഫിന്റെ നിര്യാണത്തിലെ അനുശോചന യോഗം ഇന്ന് ഉച്ചയ്ക്ക് 2.30ന് പള്ളുരുത്തി മണ്ഡലം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. കലാകാരന്മാരും സുഹൃത്തുക്കളും പങ്കെടുക്കുമെന്ന് സംഘാടകരായ ആശ ഭാരവാഹികൾ അറിയിച്ചു.