exam

കൊച്ചി: ആലുവ സബ് ജയിൽ റോഡിലെ സർക്കാർ പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടിക ജാതി,​ പട്ടിക വർഗ വിഭാഗ വിദ്യാർത്ഥികൾക്ക് 2023 ലെ യു. പി.എസ്.സി പരീക്ഷകൾക്കായി സൗജന്യ പരിശീലനം ആരംഭിക്കുന്നു.

ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ. ഇ.സി വിഭാഗത്തിൽപ്പെട്ടവർക്ക് 30 ശതമാനം സീറ്റ് അനുവദിച്ചിട്ടുണ്ട്. ഹാജർ നിലവാരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റൈപന്റ് ലഭിക്കും. വിദ്യാർത്ഥികൾ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. അവസാന തീയതി 13. ഫോൺ: 0484 2623304.