കോലഞ്ചേരി: കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനിയറിംഗ് കോളേജ് എം.ബി.എ വിഭാഗവും ഐക്കരനാട് പഞ്ചായത്തും സംയുക്തമായി ഒരുവീട് ഒരു രംഭക വനിതാ സ്വയംസംരംഭക പദ്ധതിക്ക് തുടക്കമിട്ടു. പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക് ഉദ്ഘാടനം ചെയ്തു. കോളേജ് സി.ഇ.ഒ ഡോ. ഇ.പി. യശോധരൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. കെംതോസ് പി. പോൾ, ഡോ.എം.സി. ബിജു, ഡോ. കെ.എസ്. ദിവാകരൻ നായർ, കുന്നത്തുനാട് താലൂക്ക് വ്യവസായ വികസനഓഫീസർ ജി. രേഷ്മ, വ്യവസായ വികസന ഓഫീസർ മിനി പി. ജോൺ, സോജിൻ വർഗീസ്, ഡോ. മിൽന സുസൻ ജോസഫ്, ഡോ. ആർ. രാജേശ്വരി, അശോക്റാം തുടങ്ങിയവർ സംസാരിച്ചു. കേരളത്തിൽ ഒരുലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ഭാഗമായാണ് പരിപാടി.