amma
ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി കങ്ങരപ്പടി 'അമ്മവീട്' വൃദ്ധസദനം സന്ദർശിക്കാനെത്തിയ തൃക്കാക്കര ഗവ.എൽ.പി സ്‌കൂൾ വിദ്യാർത്ഥികൾ

ആലുവ: ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി കങ്ങരപ്പടി അമ്മവീട് വൃദ്ധസദനം സന്ദർശിച്ച് തേവക്കൽ തൃക്കാക്കര ഗവ. എൽ.പി സ്‌കൂൾ വിദ്യാർത്ഥികൾ. സമൂഹത്തിൽ അവഗണിക്കപ്പെട്ടവരും അനാഥരും അഗതികളുമായ ഒരുകൂട്ടം വയോധികർക്ക് അവശ്യവസ്തുക്കളുമായി എത്തിയതായിരുന്നു കുട്ടികൾ. പാട്ടും കളിയുമായി തങ്ങൾക്കൊപ്പം ചെലവഴിച്ച കുട്ടികൾ അതിയായി സന്തോഷിപ്പിച്ചുവെന്ന് അന്തേവാസികൾ പറഞ്ഞു. ഹെഡ്മിസ്ട്രസ് സി.എസ്. ലീല, അദ്ധ്യാപകരായ ലിസി, സ്മിത, ബിന്ദു, സഫീറ, പി.ടി.എ പ്രസിഡന്റ് ജയൻ, എം.പി.ടി.എ പ്രസിഡന്റ് വർഷ തുടങ്ങിയവർ സംബന്ധിച്ചു.