തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ലെജൻഡ്സ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണ്ണമെന്റ് ഗവ.ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ പി.വി.ബേബി ഉദ്ഘാടനം ചെയ്തു. സബ് കളക്ടർ വിഷ്ണുരാജ് പതാക ഉയർത്തി. ടി.എൽ.പി.എൽ പ്രസിഡന്റ്‌ എം.എസ്. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മട്ടാഞ്ചേരി എ.സി.പി രവീന്ദ്രനാഥ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചലച്ചിത്ര താരങ്ങളായ സാജു നവോദയ, ഷഫീഖ് റഹ്മാൻ, കേരള വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്ടനും റാണി ഝാൻസി ടീമംഗവുമായിരുന്ന ശ്രീകല, മുൻ രഞ്ജി ട്രോഫി താരം ജയരാജ്, സംവിധായകൻ പോളി വടക്കൻ, നഗരസഭാ കൗൺസിലർ പി.കെ.പീതാംബരൻ, രാജഗോപാൽ, ദേവ്ജി ദേവൻ, സ്വാഗത സംഘം ചെയർമാൻ അഭിലാഷ്, പ്രശാന്ത് പുലിയന്നൂർ, ടി.ജി. പ്രമോദ്, സുജീർ, ഷൈമോൻ, ടി.പി. സജീവൻ, ഷാജി പനയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പൊലിസ് ആൻഡ് റവന്യു ഇലവനും ഓൾ സ്റ്റാർ ഇലവനും തമ്മിലെ പ്രദർശന മത്സരവും നടന്നു. 40 വയസിന് മുകളിലുള്ളവരുടെ പത്ത് ഓവർ വീതമുള്ള മത്സരങ്ങൾ ഉൾപ്പെട്ട ടൂർണമെന്റിൽ 14 ടീമുകൾ മാറ്റുരയ്ക്കും.