manjali-scb
മാഞ്ഞാലി സഹകരണ ബാങ്കിന്റെ മാഞ്ഞാലി കൂവപദ്ധതി കൃഷിമന്ത്രി പി. പ്രസാദ്, വ്യവസായമന്ത്രി പി.രാജീവിന് നൽകി ബ്രാൻഡ് ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: അന്യംനിന്നുപോയ കൂവക്കൃഷിയും കൂവപ്പൊടിയും അനുബന്ധ ഉത്പന്നങ്ങളുമായി മാഞ്ഞാലി സർവീസ് സഹകരണബാങ്കിന്റെ പുതിയ സംരംഭം. നബാർഡ് സഹായത്തോടെ അഗ്രിക്കൾച്ചർ ഇൻഫ്രാക്സ്ട്രക്ചർ ഫണ്ട് ഉപയോഗിച്ച് ഒരു സഹകരണബാങ്ക് ഒരു പദ്ധതിയിലാണ് മാഞ്ഞാലി സഹകരണബാങ്ക് കൂവക്കൃഷിയും അനുബന്ധസംസ്കരണവും ഏറ്റെടുത്തത്. കൃഷിക്കൊപ്പം കളമശേരി പദ്ധതിയുമായി യോജിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ച ബാങ്ക് ഭരണസമിതിയെ മന്തി പി. രാജീവ് അഭിനന്ദിച്ചു. മാഞ്ഞാലി കൂവ പ്രൊജക്ട് ബ്രാൻഡ് കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിച്ചു.

ബാങ്ക് പ്രസിഡന്റ് എ.എം. അലി, വൈസ് പ്രസിഡന്റ് എ.എം. അബ്ദുൾ സലാം, സെക്രട്ടറി ടി.ബി. ദേവദാസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ സുരേഷ് മുട്ടത്തിൽ, ശ്രീലത ലാലു, കോ ഓർഡിനേറ്റർ എ.എം. അബൂബക്കർ എന്നിവർ സംസാരിച്ചു. പോഷകസമൃദ്ധമായ ഭക്ഷ്യോത്പന്നങ്ങൾ ഉണ്ടാക്കാൻ കഴിയുന്നതിന് പുറമെ വിദേശവിപണിയും ലക്ഷ്യമിടുന്ന പദ്ധതിയിൽ നൂറോളം പേർക്ക് തൊഴിൽ നൽകാൻ കഴിയുമെന്ന് ബാങ്ക് പ്രസിഡന്റ് പറഞ്ഞു.