nirmala
മൂവാറ്റുപുഴ നിർമല കോളേജ് സംഘടിപ്പിച്ച ലഹരിവിമുക്ത കാമ്പസ് പരിപാടിയോടനുബന്ധിച്ചുള്ള ബോധവത്കരണ ക്ലാസ് എ.എസ്.ഐ സി.പി. ബഷീർ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ലഹരിവിമുക്ത കാമ്പയിന്റെ ഭാഗമായി മൂവാറ്റുപുഴ നിർമല കോളേജിൽ ലഹരിവിമുക്ത കാമ്പസ് പരിപാടിക്ക് തുടക്കമായി. എൻ.എസ്.എസ് യൂണിറ്റും ആന്റി നാർക്കോട്ടിക് സെല്ലും സംയുക്തമായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് മൂവാറ്റുപുഴ സബ് ഇൻസ്‌പെക്ടർ സി.പി. ബഷീർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. കെ. വി. തോമസ് അദ്ധ്യക്ഷത വഹിച്ചു. ബർസാർ ഡോ. ജസ്റ്റിൻ കണ്ണാടൻ സംസാരിച്ചു. എ.എസ്.ഐ സിബി അച്യുതൻ മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം ഓഫീസർമാരായ ഡോ. ബി. രാജേഷ്‌കുമാർ, ഡോ. സംഗീത നായർ, നേച്ചർക്ലബ് കോഓഡിനേറ്റർ ഡോ. ജിജി കെ.ജോസഫ്, വോളന്റിയർ സെക്രട്ടറിമാരായ കെ.ആർ. ദേവസേനൻ, ആവണി ആർ. നായർ എന്നിവർ നേതൃത്വം നൽകി.