rdo
പി .ആർ. ശ്രീദേവിയെ മൂവാറ്റുപുഴ ആർ.ഡി.ഒ പി .എൻ .അനി ആദരിച്ചപ്പോൾ

മൂവാറ്റുപുഴ: വയോജന ദിനാചരണത്തലേന്ന് വിരമിച്ച തങ്ങളുടെ പ്രിയപ്പെട്ട ശ്രീദേവിയമ്മയ്ക്ക് സഹജീവനക്കാരുടെ ആദരം. മൂവാറ്റുപുഴ ആർ.ഡി.ഒ ഓഫീസിൽനിന്ന് പി.ടി.എസ് തസ്തികയിൽ വിരമിച്ച മൂവാറ്റുപുഴ മുതുകല്ല് കാക്കൂച്ചിറ പൊങ്ങശേരിൽ വീട്ടിൽ പി.ആർ. ശ്രീദേവിയെയാണ് ജീവനക്കാർ ആദരിച്ച് യാത്രഅയപ്പ് നൽകിയത്. രണ്ട് പെൺ മക്കളിൽ ഇളയമകളോടൊപ്പമാണ് ഇപ്പോൾ താമസം. ഭർത്താവ് സുരേന്ദ്രൻ മരിച്ചിട്ട് ഒരുവർഷമാകുന്നു. അമ്മ മരിച്ചശേഷം ആശ്രിത നിയമനം ലഭിച്ച ശ്രീദേവി താലൂക്ക് ഓഫീസിലും ആർ.ഡി.ഒ ഓഫീസിലുമായി 16വർഷം ജോലിചെയ്തു. സത്യസന്ധവും ആത്മാർത്ഥവുമായ ശ്രീദേവിയുടെ സേവനത്തിനുള്ള ജീവനക്കാരുടെ അംഗീകാരം കൂടിയായി ആദരിക്കലും യാത്രഅയപ്പും മൂവാറ്റുപുഴ മെയിന്റനൻസ് ട്രൈബ്യൂണൽ പ്രിസൈഡിംഗ് ഓഫീസർ കൂടിയായ ആർ.ഡി.ഒ പി.എൻ. അനി ഉപഹാരം നൽകി. സീനിയർ സൂപ്രണ്ട് എൻ. രേഖ, ജൂനിയർ സൂപ്രണ്ടുമാരായ വി.പി. ബിജു, പി.വി. നിഷ, ടെക്നിക്കൽ അസിസ്റ്റന്റ് എസ്. അനു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.