കൊച്ചി: സ്വകാര്യ വ്യക്തി റോഡ് കൈയേറിയതിനെ ചൊല്ലിയുള്ള തർക്കത്തെത്തുടർ‌ന്ന് കമടക്കുടി പഞ്ചായത്തിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ടിട്ടുള്ള പിഴല പത്താംവാർഡ് ഇ.എം.എസ് റോഡിന്റെ ഏഴുമീറ്റർ ഭാഗം സ്വകാര്യ വ്യക്തി കയ്യടക്കിയതിനെ സംബന്ധിച്ചായിരുന്നു തർക്കം. കോൺഗ്രസ് അംഗങ്ങളും പത്താം വാർഡിൽ നിന്നുള്ള സ്വതന്ത്ര അംഗവുമാണ് പഞ്ചായത്ത് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്. റോഡ് കൈയേറിയതിനെതിരെ പരിസരവാസികളുടെ പരാതി പ്രകാരം അന്വേഷണ റിപ്പോർട്ട് വന്നിട്ടും പല കമ്മിറ്റികളും റോഡ് ഏറ്റെടുക്കാനുള്ള തീരുമാനം വൈകിപ്പിച്ചെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.