തൃപ്പൂണിത്തുറ: ഇരുമ്പനം വെട്ടിക്കാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം അഞ്ചിന് സമാപിക്കും. ഇന്ന് വൈകിട്ട് 7 ന് വൃന്ദ സുരേഷ് അവതരിപ്പിക്കുന്ന അഷ്ടപദിക്കച്ചേരി. നാളെ വൈകിട്ട് ഇരുമ്പനം ശിവ പൂർണ്ണ അവതരിപ്പിക്കുന്ന തിരുവാതിര കളി. 4 ന് വൈകിട്ട് ഏഴിന് ചിലങ്ക നൃത്ത വിദ്യാലയത്തിന്റെ നേതൃത്വത്തിൽ നൃത്തനൃത്യങ്ങൾ. സമാപന ദിവസമായ 5ന് രാവിലെ 9ന് സംഗീത വർമ്മ സാരംഗി സ്കൂൾ അവതരിപ്പിക്കുന്ന ഭക്തിഗാനസുധ.