പനങ്ങാട്: എസ്.എസ് സഭ വക ശ്രീഅന്നപൂർണേശ്വരി ദേവീക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഇന്നു മുതൽ 5 വരെ നടക്കും. ഇന്ന് വൈകിട്ട് 6ന് പൂജവെയ്പ്പ്. ശ്രീവല്ലീശ്വര-ശ്രീഅന്നപൂർണേശ്വരി ക്ഷേത്ര സേവാസമിതി രക്ഷാധികാരി വിനീഷ് പുല്പറ ഭദ്രദീപം തെളിക്കും. തുടർന്ന് സംഗീതകച്ചേരി. നാളെ ദീപാരാധനയ്ക്കുശേഷം തിരുവാതിരകളി. 4-ാം തീയതി അഖണ്ഡ ലളിതാസഹസ്രനാമ പാരായണം. വൈകിട്ട് നൃത്തസന്ധ്യ. 5-ാം തീയതി രാവിലെ 8.30ന് പൂജയെടുപ്പ്, വിദ്യാരംഭം, സംഗീതാർച്ചന, പ്രാതൽ. വൈകിട്ട് 7ന് നൃത്ത സന്ധ്യ.